തിരുവനന്തപുരം: ഡി.പി.ഐ ജങ്ഷൻ സ്കൈ ലെയിൻ 7എ മെലഡി അപാർട്ട്മെൻറിൽ എം.എ.അസീം(88). കെ.എസ്.ഐ.ഡി.സി മുന്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജറായിരുന്നു. എം.ഇ.എസ്.തിരുവനന്തപുരം ജില്ല സെക്രട്ടറി, മുസ്ലിം അസോസിയേഷൻ വൈസ് പ്രസിഡന്റ്, വെഞ്ഞാറമൂട് എൻജിനീയറിങ് കോളേജ് മാനേജിങ് കൗൺസിൽ അംഗം, വക്കം മൗലവി ഫൗണ്ടേഷൻ ഡയറക്ടർ, സ്നേഹതീരം ഡെവലപ്മെന്റ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പെരുമാതുറ കമ്പനിക്കടയിൽ പരേതരായ ഡോ.മുഹമ്മദ് ഇസ്മായിലിന്റെയും തക്യാവിൽ സുലേഖാ ഉമ്മാളുടെയും മകനാണ്. ഭാര്യ: ജമീലാ അസീം. മക്കൾ: ഡോ.ജബീൻ (പാലക്കാട്), ഡോ. സിതാര(മസ്കത്ത്). മരുമക്കൾ: ഹുമയൂൺ കബീർ, സെയ്ദ്ബിനു.