വാണിമേൽ: പൗരപ്രമുഖനും മത, സാമൂഹിക പ്രവർത്തകനുമായ ചെട്ട്യാം വീട്ടിൽ അമ്മദ് ഹാജി (78) നിര്യാതനായി. വാണിമേൽ സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, വാണിമേൽ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ്, ദാറുൽ ഹുദ ടി.ടി.ഐ കമ്മിറ്റി അംഗം, ശംസുൽ ഹുദാ മദ്റസ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു.മക്കൾ: സാബിറ, റഷീദ് (ദുബൈ), സനീറ, സുബൈർ (ദുബൈ), ശഅബത്ത് ജൂന (മണിയൂർ ഗ്രാമപഞ്ചായത്ത് അംഗം), ഫസീമ റാഹിദ. മരുമക്കൾ: യൂസുഫ് എളയടം, ഹമീദ് കക്കട്ടിൽ, മൂസ മന്തരത്തൂർ, സബാഹ് എടച്ചേരി, ജസീല ജാതിയേരി, ശമീന ടീച്ചർ (സി.സി.യു.പി.സ്കൂൾ). സഹോദരങ്ങൾ: ഖദീജ വാണിയംവീട്ടിൽ, സി.വി. മൊയ്തീൻ ഹാജി (കർഷക സംഘം ജില്ല വൈസ് പ്രസിഡൻറ്), മാമി പൊയ്ക്കര, സി.വി.എം. വാണിമേൽ (മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം).