കോഴിക്കോട്: കോമത്ത് ശാന്തകുമാര്‍ (റിട്ട. മര്‍ചന്റ് നേവി-70) ബംഗളൂരുവില്‍ നിര്യാതനായി. മര്‍ച്ചന്റ് നേവി ക്ലബ് സ്ഥാപകാംഗം, കാലിക്കറ്റ് മെലഡീസ് സ്ഥാപകാംഗം, വൈസ് പ്രസിഡന്റ്, റാഫി ഫൗണ്ടേഷന് ജോ.സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു. പരേതനായ ഇന്‍കം ടാക്സ് പ്രാക്ടീഷനര്‍ കെ.സി.കെ. നമ്പ്യാരുടെ മകനാണ്. ഭാര്യ: പരേതയായ സുജാത. മകന്: കൃഷ്ണ കിരണ്‍ (ബംഗളൂരു). മരുമകള്‍: അഖില (ബംഗളൂരു). സഹോദരങ്ങള്‍: പ്രിയദര്‍ശിനി രാജഗോപാല്‍ (ബംഗളൂരു), ശശിലേഖ സുധാകരന്, ഇന്ദുലേഖ വാസുദേവന്‍, പരേതരായ കെ. മോഹന്‍ദാസ്, കെ. രമാനന്ദന്, കെ. ഉണ്ണികൃഷ്ണന്. സംസ്കാരം ബിലാത്തിക്കുളത്തെ ദേവിനഗര്‍ ഹൗസിങ് കോളനിയിലെ സഹോദരിയുടെ വസതിയായ 'ഹേമന്ദ'ത്തില്‍ പൊതുദര്‍ശനത്തിനുശേഷം ബുധനാഴ്ച രാവിലെ 11ന് മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തില്‍