അഗളി: അട്ടപ്പാടി ചെമ്മണ്ണൂർ കൊളപ്പടിക്കടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇവിടത്തെ വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷനിനുള്ളിലാണ് ജഡം കണ്ടെത്തിയത്. മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം തോന്നിക്കുന്നുണ്ട്. പട്രോളിങ്ങിനിടെ വനംവകുപ്പ് വാച്ചർമാരാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.