പേരൂർക്കട: കേരള കൗമുദി ഫ്ലാഷ് മുൻ ബ്യൂറോ ചീഫ് പേരൂർക്കട കുടപ്പനക്കുന്ന് ദർശൻ നഗറിൽ വീട്ടുനമ്പർ 161ൽ അഡ്വ. പി. ഹരിഹരൻ (66) നിര്യാതനായി. നിയമപഠന ശേഷം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായിരുന്നു. ദീർഘകാലം ദർശൻ നഗർ റെസിഡന്റ്സ് അസോസിയേഷന്റെ ഭാരവാഹിയും പ്രസിഡന്റുമായിരുന്നു. പരേതരായ പുഷ്കരൻ - ജഗദമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷാകുമാരി. മക്കൾ: ജിജു (അഭിഭാഷകൻ), ഷിജു (കൊച്ചിൻ ഷിപ് യാർഡ്). മരുമക്കൾ: രജിത (റവന്യൂ വകുപ്പ്), സംഗീത (കൊച്ചിൻ ഷിപ് യാർഡ്). മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.