തിരുവനന്തപുരം: വലിയവിള മൈത്രി നഗർ വീട് നമ്പർ ഡി 41ൽ, വർക്കല മേൽവെട്ടൂർ വൈദ്യശാല വീട്ടിൽ പരേതരായ മാധവൻ വൈദ്യന്റെയും ഗോമതിയുടെയും മകളും കടയ്ക്കാവൂർ വയലുവീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യയുമായ എം. നളിനം (89) നിര്യാതയായി. മക്കൾ: എസ്. സബിത (റിട്ട. ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലം), എസ്. ലീന (റിട്ട. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി), എസ്. ഹാൻസ (റിട്ട. എസ്.ബി.ടി), എസ്. സതീഷ്. മരുമക്കൾ: പരേതനായ കെ. മുകുന്ദൻ (റിട്ട. ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലം), കെ. വത്സലൻ (റിട്ട. എസ്.ബി.ടി). സംസ്കാരം ചൊവ്വാഴ്ച 12.30ന് ശാന്തികവാടം ശ്മശാനത്തിൽ.