കിളിമാനൂർ: മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ മടവൂർ ചാലാംകോണം ഗോകുലത്തിൽ സുനിൽ രാജ് (47- ജോയി) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലക്കുറുപ്പ് (റിട്ട. അധ്യാപകൻ, മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ). മാതാവ്: സുശീലാമ്മ (റിട്ട. അധ്യാപിക, ഡി.ബി.എച്ച്.എസ്, വാമനപുരം). ഭാര്യ: സൗമിനി (അധ്യാപിക, ജനത എച്ച്.എസ്.എസ് തേമ്പാംമൂട്). മക്കൾ: ഭഗത്, ഭരത്. മൃതദേഹം രാവിലെ 8.15ന് മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.