തിരുവനന്തപുരം: ദേശാഭിമാനി ഹെഡ് ഓഫീസിലെ ക്ലർക്ക് മങ്കാട്ടുകടവ് ജയശ്രീയിൽ ജെ.എസ് ശ്രീജ (40) നിര്യാതയായി. പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച പകൽ 11ന് തൈക്കാട് ശാന്തികവാടത്തിൽ. വെള്ളായണി രാമഗിരിയിൽ രഞ്ജിത് രാമകൃഷ്ണനാണ് (സ്പോർട്സ് കൗൺസിൽ) ഭർത്താവ്. മകൾ: ജ്വാല. അമ്മ: ജയകുമാരി. അച്ഛൻ: ശ്രീധരൻ നായർ (റിട്ട. ജയിൽവകുപ്പ്). സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് തുടങ്ങിയവർ എത്തി അന്തിമോപചാരമർപ്പിച്ചു.