തിരുവനന്തപുരം: നേമം പാപ്പനംകോട് സ്റ്റേഡിയം നഗറില്‍ കെ.എസ്.യു കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റായിരുന്ന രക്തസാക്ഷി കെ.പി. സജിത്ത്ലാലിന്റെ മാതാവും ആര്. കൃഷ്ണന്റെ ഭാര്യയുമായ കെ.പി. ശാരദ (82) നിര്യാതയായി. മറ്റ് മക്കള്‍: കെ.പി. അജിത്ത്ലാല്‍ (നേമം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കേരള ബാങ്ക്), കെ.പി. പുഷ്പജ. മരുമക്കള്‍: പി.വി. നാരായണന്‍കുട്ടി, ശ്രീവിദ്യ. സംസ്കാരം: ഞായറാഴ്ച 11ന് തൈക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.