ചേന്ദമംഗല്ലൂർ: ഖത്തർ കസ്റ്റംസിൽ ദീർഘകാലം ഉദ്യോഗസ്ഥനും ഒതയമംഗലം ജുമുഅത്ത് പള്ളി കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്ന ഒ. അബ്ദുൽ അസീസ് (71) നിര്യാതനായി. സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യവും ജമാഅത്തെ ഇസ്ലാമി സജീവ പ്രവർത്തകനുമായിരുന്നു. വെൽഫെയർ പാർട്ടി മുക്കം മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, തിരുവമ്പാടി നിയോജക മണ്ഡലം ട്രഷറർ, ഖത്തർ ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ വർക്കിങ് കമ്മിറ്റി അംഗം, ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസോസിയേഷൻ കമ്മിറ്റി അംഗം, അൽമദ്റസത്തുൽ ഇസ്ലാമിയ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. പരേതനായ ഒ. മുഹമ്മദ്, ആശാരിക്കണ്ടി ആമിന ദമ്പതികളുടെ മകനാണ്. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹിമാൻ, ഒ. അബ്ദുല്ല എന്നിവർ പിതൃസഹോദരന്മാരാണ്.
ഭാര്യ: നൂർജഹാൻ പൂളക്കണ്ടി (ചേന്ദമംഗല്ലൂർ). മക്കൾ: നാദിയ (അധ്യാപിക ചേന്ദമംഗല്ലൂർ എച്ച്.എസ്.എസ്), നസീഹ, നബീഹ് (ഖത്തർ), നദീം (ദുബൈ), നജീം (മലേഷ്യ).
മരുമക്കൾ: നിയാസ് മുക്കം (ദുബൈ), ആബിദ് വൈത്തിരി (വില്ലേജ് ഓഫിസർ പിണങ്ങോട്), നീദു അസീസ് (മാവൂർ), സിംറ മറിയം (പൂനൂർ), ഹെന്ന മഹ്ബൂബ് (അരീക്കോട്). സഹോദരങ്ങൾ: ഒ. സഫിയ (റിട്ട. പ്രധാനാധ്യാപിക ആനയാംകുന്ന് എൽ.പി.സ്കൂൾ), റസിയ, ഷക്കീല.