കോഴിക്കോട്: പ്രമുഖ പേപ്പർ വ്യാപാരി സൗത്ത് ബീച്ചിലെ അറഫ ട്രേഡേർസ് ഉടമ കാട്ടിൽ വീട്ടിൽ ആലിക്കോയ (63) പന്നിയങ്ങര മേലാരിപ്പാടം റെസിഡൻറ്സിലെ ‘സൂറുർ’ (E-04) വസതിയിൽ നിര്യാതനായി. പരേതരായ എ.എം. ഉസ്മാൻ കോയയുടെയും കാട്ടിൽ വീട്ടിൽ കമ്മയുടെയും മകനാണ്. ഭാര്യ: കോയസ്സൻ വീട്ടിൽ വഹീദ. മക്കൾ: അസിൽ ഉസ്മാൻ, ഫറു സാജിദ്, സുഹ മറിയം. മരുമകൻ: സാജിദ് റഹ്മാൻ (റിയാദ്). സഹോദരങ്ങൾ: അസ്കർ, ഹൗസിയ, റംല, റോഷ്മി.