തിരുവനന്തപുരം: കേരളത്തിലെ ആദ്യ അശോക ചക്ര ജേതാവ് ആൽബി ഡിക്രൂസ് (87) നിര്യാതനായി.തിരുവനന്തപുരം ചെറിയതുറയിലെ വീട്ടിലായിരുന്നു അന്ത്യം. അസം റൈഫിൾസിൽ ലാൻസ് നായികായിരുന്ന അദ്ദേഹം 1962 ഏപ്രിൽ 30 ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് പ്രഥമ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദിൽനിന്ന് അശോക ചക്രം ഏറ്റുവാങ്ങിയത്. നാഗാ കലാപകാരികളുമായി നടന്ന ഏറ്റുമുട്ടലിലെ അസാമാന്യ ധീരത പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. 1959ൽ സൈന്യത്തിൽ ചേർന്ന അദ്ദേഹം 1975ൽ വിരമിച്ചു. ചെറിയതുറ അസംപ്ഷൻ ചർച്ച് സെമിത്തേരിയിൽ വ്യാഴാഴ്ച രാവിലെ 10ന് സംസ്കാരം നടക്കും. ഭാര്യ മെറ്റിൽഡ. മക്കൾ: ഗ്ലാഡിസ്റ്റൺ, ശോഭ, ഇഗ്നേഷ്യസ്, മരുമക്കൾ: ഹേസൽ, വർഗീസ്, റൂബി.