ആറ്റിങ്ങൽ: ഫോക്ലോർ അക്കാദമി പുരസ്കാര ജേതാവ് കൊടുമൺ പൊന്നറവീട്ടിൽ കൊച്ചുനാരായണ പിള്ള (നാണുവാശാൻ -86) നിര്യാതനായി. ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ട് നടത്തിപ്പ് അവകാശമുള്ള പൊന്നറ കുടുംബത്തിലെ മുതിർന്ന അംഗമായിരുന്നു. മൂന്ന് പതിറ്റാണ്ട് കാലം കാളിയൂട്ടിന് ഭദ്രകാളിവേഷം കെട്ടിയിട്ടുണ്ട്. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: ബിജു, ബിനു (ഉണ്ണി). മരുമക്കൾ: ജീജ, ഷൈനി. സംസ്കാരം ഞായറാഴ്ച 10.30ന് വീട്ടുവളപ്പിൽ.