കല്ലറ: സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫിസർ ചികിത്സയിലിരിക്കെ മരിച്ചു. കല്ലറ മരുതമണ്‍ ഹിരണ്വിലാസത്തില് ഹിരണ്‍രാജ്(47) ആണ് മരിച്ചത്. അറിയപ്പെടുന്ന സൈക്ലിസ്റ്റായിരുന്ന ഹിരണ്‍രാജ് തിരുവന്തപുരം റൂറല്‍ എസ്.പി ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്നു. നാലുദിവസംമുമ്പ് കോവളം ഭാഗത്ത് പരിശീലനത്തിനിടെ സൈക്കിള്‍ ലോറിയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. സാരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: അഗ്നി, അഹാന്.