നെയ്യാറ്റിൻകര: കെ.പി.സി.സി മുൻ സെക്രട്ടറി സോളമൻ അലക്സ് നിര്യാതനായി. കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കെ.എസ്.യു ജില്ല പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്, ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്, ജില്ല കൗൺസിൽ അംഗം, യു.ഡി.എഫ് ജില്ല ചെയർമാൻ, കാർഷിക ഗ്രാമ വികസന ബാങ്ക് സംസ്ഥാന ചെയർമാൻ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2021ലാണ് സി.പി.എമ്മിൽ ചേർന്നത്. ഭാര്യ: ലളിത. മക്കൾ: നിനോ അലക്സ്, നിധി അലക്സ്. മരുമക്കൾ: സിമി ജോസ്, രാജീവ്. വ്യാഴാഴ്ച പത്തിന് നെയ്യാറ്റിൻകര വഴുതൂരിലെ അലക്സ് കോട്ടേജിൽനിന്ന് ഇടിച്ചക്ക പ്ലാമൂട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങ് നടക്കും.