വയലത്തല: തേവർകാട്ടിൽ പാലപൊയ്കയിൽ വറുഗീസ് മാത്യു (67, സണ്ണി) നിര്യാതനായി. സൗദിയിൽ ബിൻസാഗർ ട്രേഡിങ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മറിയാമ്മ വറുഗീസ് (ആലീസ്, മണിമല ലാമണ്ണിൽ കുടുംബാംഗം). മക്കൾ: ലിൻസി ടോണു തോമസ് (യു.എസ്), ആഷ്ലി വറുഗീസ് മാത്യു (ആസ്ട്രേലിയ), ബ്രാഡ്ലി വറുഗീസ് മാത്യു (ഖത്തർ). മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് നന്തൻകോട്ടുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ 2.45ന് നാലാഞ്ചിറ സെൻറ് തോമസ് മലങ്കര കത്തോലിക്ക പള്ളി ശാന്തിതീര സെമിത്തേരിയിൽ.