വെള്ളറട: പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ മണ്ണാംകോണം ചേമ്പിലക്കുഴി അനശ്വരയില്‍ പി. സുജാത കുമാരി (63) നിര്യാതയായി. ഭര്‍ത്താവ്: ജി. സുകുമാരന്‍ നായര്‍ (റിട്ട. കെ.എസ്.ആര്.ടി.സി) മക്കള്‍: അഖിനേദ് (ജനാര്‍ദനപുരം എച്ച്.എസ്.എസ്), ഭവന്ത് (എസ്.ബി.ഐ). മരുമക്കള്‍: അഖില, ജ്യോതി. 2005 മുതല്‍ 2020 വരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സി.പി.ഐ വെള്ളറട മണ്ഡലം കമ്മിറ്റി സെക്രട്ടേറിയറ്റംഗമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും മണ്ഡലം കമ്മറ്റി ഓഫിസിലും പൊതുദര്‍ശനത്തിനുവെച്ചു. നിരവധിപേര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.