പൊന്മള: പൊന്മള കിഴക്കേത്തല മുട്ടിപ്പാലം റോഡിനു സമീപം ഓട്ടോറിക്ഷ കാറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊന്മള കാത്തിരമുക്ക് സ്വദേശി ചെമ്മാടൻ മൊയ്തീൻ കുട്ടി (60) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. മലപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട്, എതിർ ദിശയിൽ വരികയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും കാറിന്റെ മുൻവശം ഭാഗികമായും തകർന്നു. 10 വർഷത്തോളമായി പൊന്മള കിഴക്കേത്തലയിൽ ഓട്ടോ ഓടിച്ച് വരികയായിരുന്നു ഇദ്ദേഹം. ഭാര്യ: പാത്തുമ്മ. മക്കൾ: ഷറഫുന്നിസ, ഖൈറുന്നിസ, ഷഹാന ഷെറിൻ, അക്ബർ. മരുമക്കൾ: ഹസീന, ഷുക്കൂർ, ശരീഫ്, ഹാരിസ്. മൃതദേഹം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ.