മലപ്പുറം: കാവുങ്ങൽ ബൈപാസിൽനിന്ന് അവശ നിലയിൽ ആശുപത്രിയിലെത്തിച്ച വയോധികൻ മരിച്ചു. ഏകദേശം 50 വയസ്സുണ്ട്. ഞായറാഴ്ച നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മലപ്പുറം താലൂക്ക് ആശുപത്രിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിച്ചെന്ന് പൊലീസ് അറിയിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.