വിഴിഞ്ഞം: കാഞ്ഞിരംകുളം കാക്കലാംകാനത്ത് ഷാരോനിൽ എസ്. സ്റ്റീഫൻ (90) നിര്യാതനായി. കാൽ നൂറ്റാണ്ടിലേറെ നെയ്യാറ്റിൻകര ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായും ഭഗവതിനട ഗവ. യു.പി.എസിൽ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാംസ്കാരികമേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ഐക്യകൺവെൻഷന്റെ പ്രാരംഭകാലം മുതൽ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ദക്ഷിണ കേരള മഹാഇടവകയിലെ നെല്ലിക്കാക്കുഴി ആർ.എം.സി.എസ്.ഐ സഭയിൽ ദീർഘകാലം കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: പരേതയായ മാർഗരറ്റ് ജോയിസ്. മക്കൾ: എസ്. ഡൊമിനിക് (റിട്ട. എസ്.ഐ ട്രാഫിക് സ്റ്റേഷൻ നെയ്യാറ്റിൻകര), എസ്. ചന്ദ്രബിജു (റിട്ട.പി.ഡബ്ല്യു.ഡി അസി. എൻജിനീയർ), സീനാ ജോയ് (റിട്ട.ബി.ഡി.ഒ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്). മരുമക്കൾ: ജയകുമാരി, ജലജകുമാരി (ഹെഡ്മിസ്ട്രസ്, എൽ.എം.എസ്.എൽ.പി.എസ് മംഗലത്തുകോണം), അജിത് കുമാർ സുമനം (റിട്ട.സീനിയർ സൂപ്രണ്ട് സിവിൽ സപ്ലൈസ് കോർപറേഷൻ). സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 10ന് കുടുംബ കല്ലറയിൽ നടക്കും.