തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകാലശാല മുന്‍ അസി. രജിസ്ട്രാറും സ്റ്റാഫ് ഓര്ഗനൈസേഷന് സ്ഥാപക നേതാവുമായിരുന്ന എം. നാരായണന് നായര്‍ (77) നിര്യാതനായി. സ്റ്റാഫ് ഓര്ഗനൈസേഷന് പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ ദീര്‍ഘകാലം വഹിച്ചിരുന്നു. സര്‍വകലാശാല എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന ഭാരവാഹിയുമായിരുന്നു. സര്‍വകലാശാല സ്റ്റാഫ് ക്രെഡിറ്റ് സൊസൈറ്റി, ആര്‍ട്ടേഷ്യ നഴ്സറി സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കന്മാരില് ഒരാളാണ്. വിരമിച്ച ശേഷം കാലിക്കറ്റ് പെന്‍ഷനേഴ്സ് ഫോറം സെക്രട്ടറി, കാലിക്കറ്റ് സര്‍വകലാശാല പെന്‍ഷനേഴ്സ് സഹകരണ സൊസൈറ്റി എന്നിവയുടെ വൈസ് പ്രസിഡന്റ് പദവികള്‍ വഹിച്ചു. സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച രാജീവ് ഗാന്ധി കള്‍ചറല്‍ ആന്‍ഡ് എജുക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറിയായും ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ഭരണസമിതി അംഗമായും സേവനം അനുഷ്ഠിച്ചു. ഭാര്യ: ശാരദദേവി. മക്കള്‍: ഷൈജ, സീന, സുജിത്. മരുമക്കള്‍: ജയന്, സജിത്ത്, പ്രണവസ്വരൂപ.