വള്ളിക്കുന്ന്: കീഴയിൽ എം.എം.എൽ.പി സ്കൂളിന് സമീപം കരുപ്പാര സുനിൽകുമാർ (53) നിര്യാതനായി. മാധ്യമം ഏജന്റാണ്. എൻ.സി.പി ബ്ലോക്ക് കമ്മിറ്റി അംഗം, എൻ.എൽ.സി ജില്ല സെക്രട്ടറി, യവനിക കലാകേന്ദ്രം പ്രസിഡന്റ്, കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മാനേജ് കമ്മിറ്റി അംഗം, വള്ളിക്കുന്ന് പാലിയേറ്റിവ് അംഗം, സി.ബി ഹയർ സെക്കൻഡറി സ്കൂൾ ജാഗ്രത സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ കേശവൻ മാസ്റ്റർ. മാതാവ്: പരേതയായ കമല ടീച്ചർ. ഭാര്യ: ദീപ (അരിയല്ലൂർ ജി.എൽ.പി.എസ്). മകൾ: അനഘ (വിദ്യാർഥിനി). സഹോദരൻ: കെ. സുധീർ (ചീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.