താഴെക്കോട്: ആദ്യകാല കുടിയേറ്റ കർഷകനും കർഷകശ്രീ അവാർഡ് ജേതാവും ആദ്യകാല കോൺഗ്രസ് താഴെക്കോട് മണ്ഡലം പ്രസിഡന്റുമായ കണ്ടത്തിൽ മാത്യു (കൊച്ചേട്ടൻ-90) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോർജ്, സെബാസ്റ്റ്യൻ, ഡോമിനിക്, ആന്റണി, സക്കറിയ. മരുമക്കൾ: മറിയാമ പുല്ലുകാലയിൽ, വത്സമ്മ കിഴക്കേകുറ്റ്, ഷേർലി കാഞ്ഞിരന്താനം, വിജി വലിയവീട്ടിൽ, ഷീജ കല്ലുരുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് താഴേക്കോട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.