താമരശ്ശേരി: പൗരപ്രമുഖനും വട്ടക്കുണ്ട് മഹല്ല് കമ്മിറ്റി പ്രസിന്റുമായ വി. ഹുസൈൻ ഹാജി (84) നിര്യാതനായി. 40 വർഷമായി വട്ടക്കുണ്ട് മഹല്ല് കമ്മിറ്റി പ്രസിഡന്റും മുതവല്ലിയുമാണ്. താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗമായും കോൺഗ്രസ്, ഐ.എൻ.ടി.യു.സി തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
പരേതരായ വട്ടകുണ്ടുങ്ങൽ കുഞ്ഞമ്മദ് ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആമിന കുട്ടി ഹജ്ജുമ്മ. മക്കൾ: മറിയ കുട്ടി (റിട്ട. അധ്യാപിക), സുബൈദ (അധ്യാപിക, മണൽ വയൽ എ.കെ.ടി.എം. എൽ.പി. സ്കൂൾ), നൗഷാദ് (ബിസിനസ്), സബീന.
മരുമക്കൾ: മജീദ് ഉള്ളിയേരി (റിട്ട. അധ്യാപകൻ), യൂസുഫലി പേരാമ്പ്ര (റിട്ട. ആരോഗ്യ വകുപ്പ്), ഷിഹാബ് (കെ.എസ്.ഇ.ബി. കാരപറമ്പ്), സുനീറ (നന്തി).
സഹോദരങ്ങൾ: കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ, പരേതരായ ചെമ്പ്രകല്ലടപൊയിൽ സെയ്ദ് ഹാജി, മരയ്ക്കാർ അമ്പായത്തോട്, കെ. മമ്മൂണ്ണി മാസ്റ്റർ, അഹമ്മദ് കുട്ടി അമ്പായത്തോട്, ആമിന ചളിക്കോട്, സൈനബ കൊല്ലരുകണ്ടി, ആയിഷ കുണ്ടത്തിൽ.
മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് വട്ടക്കുണ്ട് ജുമാമസ്ജിദിൽ.