കണ്ണാടിപ്പൊയിൽ: പുതിയകാവ് എടവലത്ത് ഭാസ്കരൻ (62) പൊന്മൊട്ടു കണ്ടിയിലെ വസതിയിൽ നിര്യാതനായി. നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പനങ്ങാട് മേഖല കമ്മിറ്റി അംഗമാണ്. ഭാര്യ: ദേവി. മക്കൾ: സ്മിത (അധ്യാപിക, വാകയാട് എൽ.പി സ്കൂൾ), സ്മിജ (ഫെഡറൽ ബാങ്ക് പേരാമ്പ്ര). മരുമക്കൾ: സുമേഷ് (വാകയാട്), ഷാജി കായണ്ണ (ഖത്തർ). പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: ശാരദ, സുമതി ശാന്ത, വസന്ത, പരേതനായ ദാമോദരൻ. സഞ്ചയനം ബുധൻ.