കണ്ണാടിപൊയിൽ: പൂനത്ത് ഉദയം സ്റ്റോപ്പിനടുത്ത് കുന്നിക്കൂട്ടത്തിൽ സുകുമാരൻ (78) വാഴോറമലയിലെ വസതിയിൽ നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ രാധ. മക്കൾ: റീജ, സതീഷ് കുമാർ. മരുമക്കൾ: ബാബു (തലയാട്), സജിത (ചെറിയകുമ്പളം). സഹോദരങ്ങൾ: കാർത്യായനി, പരമേശ്വരൻ, പരേതരായ കേശവൻ, ഭാസ്കരൻ നാരായണൻ. സഞ്ചയനം ബുധൻ.