ബേപ്പൂർ: റിട്ട. ജില്ലാ ജഡ്ജ് വി.ടി. രഘുനാഥിന്റെ മാതാവ് തൈക്കൂടത്തിൽ ഭാർഗവി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മറ്റുമക്കൾ: രാധാകൃഷ്ണൻ (റിട്ട. അസി. എൻജിനീയർ കെ.എസ്.ഇ.ബി), ലക്ഷ്മിക്കുട്ടി (റിട്ട. അധ്യാപിക), മോഹൻദാസ് (അർച്ചന സ്റ്റോർ, ബേപ്പൂർ), ജയപ്രകാശ് എന്ന ബേബി (അർച്ചന ട്രാവൽസ്). മരുമക്കൾ: രമാദേവി (റിട്ട. എഡിഎം), ശങ്കരൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ), ഗീത, അഡ്വ. രാജലക്ഷ്മി, റീന. സഞ്ചയനം ശനി.