കടലുണ്ടി: പരേതനായ പാണക്കാട് അബ്ദുൽ ഗഫൂർ ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളുടെ മകളും കടലുണ്ടി ആനങ്ങാടി നഗരം പരേതനായ മുത്തുണ്ണിക്കോയ തങ്ങളുടെ ഭാര്യയുമായ സയ്യിദത്ത് ഖദീജ മുത്തുബീവി (72) നിര്യാതയായി. എസ്.വൈ.എഫ് ജില്ല പ്രസിഡന്റ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങളുടെ മൂത്തസഹോദരിയും പരേതനായ അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങളുടെ ഭാര്യാസഹോദരിയുമാണ്. മക്കൾ: പരേതനായ ആറ്റക്കോയ തങ്ങൾ കൊയിലാണ്ടി, അബ്ദുസ്സലാം തങ്ങൾ കടലുണ്ടി, ഉമർ തങ്ങൾ കടലുണ്ടി, ത്വയ്യിബ് തങ്ങൾ കടലുണ്ടി, സുഹ്റ ബീവി, മൈമൂന ബീവി, സൈഫുന്നിസ, കൗലത്ത്, ആഇശാബി, സഫിയ്യാബി. മരുമക്കൾ: മുഹമ്മദ് കോയ തങ്ങൾ വെങ്ങാട്, ഹസൻ ബാഫഖി തങ്ങൾ കൊയിലാണ്ടി, സൈദാലി ബാപ്പുട്ടി തങ്ങൾ കൊയിലാണ്ടി, ബാവ തങ്ങൾ പറമ്പിൽ പീടിക, സയ്യിദ് നൗഫൽ ശിഹാബ് പാണക്കാട്, ആബിദ് തങ്ങൾ അറക്കൽ കണ്ണൂർ, ഉമൈബ ബീവി, സൽമ ബീവി, സുഹ്റ ബീവി, ഹബീബ ബീവി.