കൊയിലാണ്ടി: കീഴരിയൂർ തെക്കയിൽ മധുസൂദനൻ (47) നിര്യാതനായി. കേരള ബാങ്ക് കൊയിലാണ്ടി സായാഹ്ന ശാഖ ജീവനക്കാരനാണ്. ഡി.ഡി.സി ഓഫിസ് സെക്രട്ടറി, കെ.എസ്.യു കൊയിലാണ്ടി താലൂക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. റിട്ട. റെയിൽവേ ജീവനക്കാരൻ നാരായണൻ നായരുടെയും രാധയുടെയും മകനാണ്. ഭാര്യ: മീന (കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക്). മക്കൾ: ദേവനാരായണൻ, മുഹസിന രാഗ്. സഹോദരൻ: പരേതനായ മഞ്ജുഷ്. സഞ്ചയനം ബുധനാഴ്ച.