എകരൂൽ: വെസ്റ്റ് ഇയ്യാട് നീലഞ്ചേരി കുന്നുമ്മൽ പണിക്കരുകണ്ടി റിട്ട. ഡെപ്യൂട്ടി തഹസിൽദാർ എൻ. ബാലൻ (76) നിര്യാതനായി. എൻ.സി.പി ഉണ്ണികുളം മണ്ഡലം നേതാവും കെ.ജി.ഇ.എ പ്രവർത്തകനുമായിരുന്നു. ഉണ്ണികുളം കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ, സംഗമം ലൈബ്രറി പ്രവർത്തകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ കൃഷ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: വിലാസിനി (റിട്ട. പ്രധാനാധ്യാപിക, ജി.എൽ.പി സ്കൂൾ നെടിയനാട്). മക്കൾ: ബിനീഷ്, ബിജേഷ് (അധ്യാപകൻ, പി.വി.എ.എൽ.പി സ്കൂൾ കണ്ണങ്കര), ബിജുൽ (ഷിപ് കേഡറ്റർ, മുംബൈ). മരുമകൾ: രേഷ്മ (ഫെഡറൽ ബാങ്ക് താമരശ്ശേരി). സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. സീനിയർ സയന്റിഫിക് അസിസ്റ്റന്റ്, കോഴിക്കോട് മെഡിക്കൽ കോളജ്), പരേതരായ മാധവി, ദേവി, ജാനകി.