തിരുവനന്തപുരം: എസ്.പി ഫോർട്ട്, നെയ്യാർ മെഡിസിറ്റി ആശുപത്രികളിലെ ഓർത്തോ പീഡിക് സർജൻ പേട്ട ഭഗത് സിങ് റോഡ് സഞ്ജീവനിയില്‍ ഡോ. പി.എസ്. സജീവ് (53) നിര്യാതനായി. ഭാര്യ: ഡോ. മാലിനി (റേഡിയോളജിസ്റ്റ്, മെട്രോ സ്കാൻസ്). മക്കൾ: ഡോ. ശിൽപ (ഹൗസ് സർജൻ, തിരുനെൽവേലി മെഡിക്കൽ കോളജ്), സഞ്ജന. എം.ജി കോളജ് അധ്യാപകനായിരുന്ന പരേതനായ ഡോ.പി. പരമേശ്വരൻ പിള്ളയുടെയും കുഴിത്തുറ ദേവികുമാരി കോളജ് അധ്യാപികയായിരുന്ന സീതാദേവിയുടെയും മകനാണ്.