കാക്കൂർ: കേരള വാട്ടർ അതോറിറ്റി റിട്ട. ഓവർസിയർ പാലക്കുഴിയിൽ വേലായുധൻ നായർ (76) നിര്യാതനായി. കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ കമ്മിറ്റി പ്രസിഡന്റ്, മുൻ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മുൻ കാക്കൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, താഴേപ്പാട്ട് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സാവിത്രി ഇയ്യാട്. മക്കൾ: സിന്ധു (അധ്യാപിക, സി.സി.യു.പി സ്കൂൾ ഇയ്യാട്), സീമ (ലാബ് അസിസ്റ്റന്റ്, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സൂരജ് ഇയ്യാട് (പൊലീസ് സബ് ഇൻസ്പെക്ടർ, പന്തീരാങ്കാവ്), രാജൻ നായർ വാഴോത്ത് കൂട്ടാലിട. സഹോദരങ്ങൾ: സരോജിനി അമ്മ, ദാക്ഷായണി അമ്മ, ചന്ദ്രൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), രവീന്ദ്രൻ നായർ (റിട്ട. എ.ഇ.ഒ കൊടുവള്ളി), രാജൻ നായർ (റിട്ട. കോപറേറ്റീവ് ബാങ്ക് നന്മണ്ട), പരേതനായ രാഘവൻ നായർ കുളത്തൂർ. സഞ്ചയനം ശനിയാഴ്ച.