വടകര: അഴിത്തല ചെറിയ പള്ളിപുരയിൽ സി.പി. ഹമീദ് (77) നിര്യാതനായി. അഴിത്തല ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, വടകര മുട്ടുങ്ങല്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘം ഡയറക്ടര്‍, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് മുന്‍ കൗണ്‍സിലര്‍, വടകര മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം, കടലോര ജാഗ്രത സമിതിയംഗം, കടല്‍കോടതി കണ്‍വീനര്‍, മത്സ്യബന്ധന വര്‍ക്കിങ് ഗ്രൂപ് കമ്മിറ്റിയംഗം, വാര്‍ഡ് വികസന സമിതിയംഗം, ജലാല്‍ മസ്ജിദ് കമ്മിറ്റിയംഗം തുടങ്ങി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: അയിശോമ്മ. ഭാര്യ: സുഹറ. മക്കള്‍: ഹൈറുന്നിസ, സറീന, നൗഫല്‍, ഷെമിന. മരുമക്കള്‍: റസാഖ്, സിറാജ്, ലെസ്ന, നാസര്‍. സഹോദരി: നബീസ