നെടുമങ്ങാട്: റിട്ട. അധ്യാപകനും ഡി.സി.സി അംഗവുമായ ചുള്ളിമാനൂർ കരിങ്കട ബി. എസ് നിലയത്തിൽ ജി. യോഹന്നാൻ (ബാബു -75) നിര്യാതനായി. ഗവ. സ്കൂൾ ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി, പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് അംഗം, സെറ്റോ താലൂക്ക് പ്രസിഡന്റ്, കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് ജന. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എസ്. സുമതി (റിട്ട. അധ്യാപിക). മക്കൾ: ബിജു (വിമുക്ത ഭടൻ), മിനി (അധ്യാപിക), മിനു മോൾ (അധ്യാപിക). മരുമക്കൾ: ബോസ് ജെയിംസ് (അധ്യാപകൻ), അഡ്വ. ബിനുലാൽ, ജെസി (അധ്യാപിക).