പുതുക്കോട്: കുന്ന് തെരുവിൽ പരേതനായ റിട്ട. എച്ച്.എം മലങ്ക് മാസ്റ്ററുടെ ഭാര്യ സി.കെ. ബീപാത്തുമ്മ (95) നിര്യാതയായി. മക്കൾ: നൂർജഹാൻ, പാത്തുമ്മ ബീവി, മുഹമ്മദ് അക്ബർ (റിട്ട. അധ്യാപകൻ), മുംതാജ്, എം. അബ്ദുൽ ജബ്ബാർ (റിട്ട. അധ്യാപകൻ, ആലത്തൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്), ഷംസുദ്ദീൻ (വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കോട് യൂനിറ്റ് സെക്രട്ടറി), ശരീഫ് (റിട്ട. അധ്യാപകൻ), പരേതനായ മുഹമ്മദ് ബഷീർ. മരുമക്കൾ: സുബൈദ ബീവി (റിട്ട. എച്ച്.എം), ശോഭി, ആമിന, സലീമ, ഷീജ (അധ്യാപിക, പെരുവെമ്പ് സി.എ.എച്ച്.എസ്.എസ്), ഇബ്രാഹിം (റിട്ട. സർവേയർ തമിഴ്നാട്), പരേതരായ ഉസ്മാൻ, അക്ബറലി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പുത്തിപ്പാടം ഖബർസ്ഥാനിൽ.