മാവൂർ: വളപ്പിൽ ആലി (85) നിര്യാതനായി. മാവൂർ ഗ്രാസിം ഫാക്ടറി പൾപ് ഡിവിഷനിൽ റോമെറ്റീരിയൽ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല പുളിക്കൽ. മക്കൾ: സുബൈദ, അബ്ദുൽ ഗഫൂർ (ലില്ലിപുട്ട് റെഡിമെയ്ഡ്സ്), റാഹിദ. മരുമക്കൾ: അഷ്റഫ് പുളിക്കൽ, നാസർ കൊടിയത്തൂർ, റസീന ഒളവട്ടൂർ. സഹോദരങ്ങൾ: അബൂബക്കർ, ഹംസ, ഇബ്രാഹിം, ഇണ്ണി പാത്തുമ്മ. പരേതരായ വളപ്പിൽ അഹമ്മദ്കുട്ടി, വളപ്പിൽ അബ്ദുറഹിമാൻ. ജനാസ നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാവൂർ ടൗൺ പള്ളിയിലും 10.30ന് പാറമ്മൽ വലിയ ജുമാഅത്ത് പള്ളിയിലും.