മുക്കം: കുറ്റിപ്പാല മെതുകിൽ ‘അക്ഷര’യിൽ കെ. മോഹൻ (66) നിര്യാതനായി. പുനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും സി.പി.എം മുക്കം സൗത്ത് എ ബ്രാഞ്ച് സെക്രട്ടറിയുമാണ്. പുഴയോരം റെസിഡന്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറിയാണ്. ഭാര്യ: സുഭദ്ര ബേബി (റിട്ട. നഴ്സിങ് സൂപ്രണ്ട്, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്). മക്കൾ: അക്ഷര (സ്റ്റാഫ് നഴ്സ്, എയിംസ് തെലങ്കാന), അരുൺ (എം.വി.ആർ ഹോസ്പിറ്റൽ ചൂലൂർ). മരുമകൻ: സനോജ് (കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്). സഹോദരങ്ങൾ: രാജേന്ദ്രൻ, സെൽവം, പരേതരായ ജയരാജൻ, ഗോവിന്ദരാജ്, അംബിക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തറവാട് വീട്ടുവളപ്പിൽ.