കോഴിക്കോട്: അപ്പസ്തോലിക് കാർമൽ സഭാംഗമായ സിസ്റ്റർ മേരി റോസ്ബെൽ (96) നിര്യാതയായി. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കുടുംബാംഗമായ സിസ്റ്റർ, ജനറൽ ബേസറായും പ്രോവിൻഷ്യൽ കൗൺസിലറായും തലശ്ശേരി, മാനന്തവാടി, കോളയാട്, തിരുവനന്തപുരം, ബംഗളൂരു എന്നീ കോൺവെന്റ് സ്കൂളുകളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സെബാസ്റ്റ്യൻ, ടോണി, എസ്.ആർ. ജോവാ, ടെസ്സി, അന്നമ്മ, പരേതരായ സണ്ണി, മേരി, ജോർജ്, ലില്ലി, സിസി.