പട്ടർനടക്കാവ്: ദീർഘകാലം വലിയ പറപ്പൂർ മഹല്ല് ജമാഅത്ത് പ്രസിഡന്റായിരുന്ന നടുവട്ടം കിഴക്കുമ്പാട്ട് അബ്ദുറഹ്മാൻ (കുഞ്ഞിപ്പ ഹാജി -77) നിര്യാതനായി. വലിയ പറപ്പൂർ ജുമുഅത്ത് പള്ളി മുഈനുൽ മില്ല സംഘം പ്രസിഡന്റ്, നടുവട്ടം പാറ മൽജഉൽ അഥ്ഫാൽ മദ്റസ-പള്ളി പ്രസിഡന്റ്, മൽജഉൽ അഥ്ഫാൽ യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: പാലക്കൽ ആയിശുമ്മു, പരേതയായ ഫാത്തിമ. മക്കൾ: അൽഅമീൻ, റാബിയ, തിത്തീര്യക്കുട്ടി. മരുമക്കൾ: അബൂബക്കർ (കാദനങ്ങാടി), സൈതാലി (പുറമണ്ണൂർ), അസ്ലഹ (മംഗലം).