നാദാപുരം: വളയം ചെറുമോത്ത് പള്ളിമുക്കിലെ പൗരപ്രമുഖനും ചെറുമോത്ത് വലിയ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മുൻ ജന. സെക്രട്ടറിയുമായ മങ്ങാരത്ത് അബൂബക്കർ ഹാജി (68) നിര്യാതനായി. ദീർഘകാലം യു.എ.ഇയിൽ വ്യാപാരിയായിരുന്നു. ഭാര്യ: ജമീല നെല്ലിയോട്ട്. മക്കൾ: ഫൈസൽ, മുഹമ്മദ് (ഇരുവരും യു.എ ഇ), സലാം, നസീറ, ശംസീറ, സംസത്ത്. മരുമക്കൾ: നിസാർ (അബൂദബി), അജ്നാസ്, മുഹമ്മദ് സൈഫുദ്ദീൻ (ദുബൈ), നുസൈബ പറമ്പത്ത്, ഹാജറ, മുനീറ. സഹോദരങ്ങൾ: അമ്മദ് ഹാജി, പാത്തു, അയിശു, മറിയം.