കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപം അരങ്ങാടത്ത് താഴെ സദാനന്ദൻ (75) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സൗമ്യ (അധ്യാപിക, കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം ഹയർ സെക്കൻഡറി സ്കൂൾ), സുബോധ്. മരുമക്കൾ: സജിത്, സിതാര. സഹോദരങ്ങൾ: ഭാസ്കരൻ, ദേവൻ, രാജലക്ഷ്മി, പരേതരായ ഗോപാലൻ, ശിവൻ. സഞ്ചയനം ശനിയാഴ്ച.