ചെലവൂർ: കറാമത്ത് മഹൽ പിയാസ വീട്ടിൽ കെ.സി. ഫസലുൽ ഹഖ് (56) നിര്യാതനായി. ഗായകൻ പരേതനായ ചെലവൂർ കെ.സി. അബൂബക്കറിന്റെ മകനാണ്. കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എറണാകുളം ചേരാനല്ലൂർ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായിരുന്നു. ഭാര്യ: എം. ഷാഹിന. മക്കൾ: അബ്സാർ (ലണ്ടൻ), അജ്സാർ. മരുമകൾ: ആയിഷ അഫ്ല. മാതാവ്: സുഹറാബി. സഹോദരങ്ങൾ: അമീർ ഹസ്സൻ ആസ്ട്രേലിയ (അക്കാദമിക് ഡയറക്ടർ, മർകസ് നോളജ് സിറ്റി), ബൽക്കീസ്.