പയ്യോളി: മൂടാടി പുത്തലത്ത് കൃഷ്ണൻ (72- റിട്ട. സെക്രട്ടറി, മൂടാടി സർവിസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: പ്രഭാവതി (റിട്ട. അധ്യാപിക, സി.കെ.ജി.എം ഹൈസ്കൂൾ, ചിങ്ങപുരം). മക്കൾ: അഭിലാഷ് (ഇന്ത്യൻ റെയിൽവേ), അഭിറാം (ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ), അമ്പിളി (അധ്യാപിക). മരുമക്കൾ: ഷോമ (അധ്യാപിക, പൊയിൽക്കാവ് യു.പി സ്കൂൾ), ബിൻസി (അധ്യാപിക, കൊല്ലം യു.പി സ്കൂൾ), കിഷോർ സുതനി (കേരള ബാങ്ക്, മലപ്പുറം). സഹോദരങ്ങൾ: ദേവി (പേരാമ്പ്ര), ഗംഗാധരൻ (എൽ.ഐ.സി, കൊയിലാണ്ടി), നാരായണൻ, വിജയലക്ഷ്മി (മണിയൂർ), രാജൻ (കോവൂർ), പരേതരായ നാരായണി, സുരേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.