നരിക്കുനി: കേരള മുസ്ലിം ജമാഅത്ത് അംഗവും എസ്.വൈ.എസ് നരിക്കുനി സര്‍ക്കിള്‍ മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന കാവുംപൊയില്‍ പൊയിലില്‍ കുഞ്ഞഹമ്മദ് ഹാജി (85) നിര്യാതനായി. അത്തിക്കോട് മഹല്ല് കമ്മിറ്റി അംഗം, കൊട്ടയോട്ട് അസാസുല്‍ ഇസ്ലാം മദ്റസ പ്രസിഡന്റ്, കൊട്ടയോട്ട് ജുമാ മസ്ജിദ് കമ്മിറ്റി അംഗം, കാരുകുളങ്ങര ബദ്രിയ്യ സ്ഥാപകാംഗം, കൊട്ടയോട്ടുതാഴം റഹ്മാനിയ സ്ഥാപകാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പാത്തുമ്മയ്. മക്കള്‍: കരീം, റസാക്ക്, സമദ്, സലീം. മരുമക്കൾ: മുനീറ കാന്തപുരം, നസീറ ചെലപ്രം, ഷഹർബൻ കൊടുവള്ളി, റഹീമ വട്ടപ്പാറപൊയിൽ.