കോഴിക്കോട്: എസ്.ബി.ഐ. റിട്ട. റീജനൽ മാനേജർ പരേതനായ ഇയ്യപ്പാടി കുഴിക്കണ്ടത്തിൽ ശ്രീകുമാരന്റെ ഭാര്യ എസ്. സതീദേവി (77) തൊണ്ടയാട് കാവ് സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് കോളനി ഹൗസ് നമ്പർ-3ൽ നിര്യാതയായി. പെരിന്തൽമണ്ണ പൊറ്റയങ്ങൽ കുടുംബാംഗമാണ്. മക്കൾ: ബീന, ബിന്ദു (കാനറ ബാങ്ക്, ദുബൈ), മുരളീകൃഷ്ണൻ (മർച്ചന്റ് നേവി). മരുമക്കൾ: ഗയൻ (ഫെഡറൽ ബാങ്ക്), സജി കുമാർ (ദുബൈ), അഡ്വ. ഷൈറീന. സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. ബ്രിഗേഡിയർ), വിശ്വനാഥൻ (റിട്ട. കമഡോർ), മുകുന്ദൻ (ലണ്ടൻ), പരേതനായ ബാലചന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.