പയിമ്പ്ര: മുൻ ഇന്ത്യൻ സൈനികൻ പുന്നാത്തോട്ടത്തിൽ പി. ചന്ദ്രശേഖരൻ നായർ (73) നിര്യാതനായി. 1971ൽ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. യുദ്ധം അവസാനിച്ച് ഒന്നര വർഷത്തിന് ശേഷമാണ് ചന്ദ്രശേഖരൻ നായർ ഉൾപ്പെട്ട ഇന്ത്യൻ പട്ടാളം പാകിസ്താൻ പ്രവിശ്യയിൽനിന്ന് തിരിച്ചു പോന്നത്. രാഷ്ട്രപതിയിൽനിന്ന് 1982ലും 2000ലും വിശിഷ്ട സേവനത്തിനുള്ള ഗ്രീറ്റിങ്സ് ലഭിച്ചിട്ടുണ്ട്. ഭൂട്ടാൻ ആർമിക്കുവേണ്ടി ഇന്ത്യൻ മിലിറ്ററി ട്രെയിനിങ് ടീമിൽ ഇൻസ്പെക്ടർ ആയി രണ്ടു വർഷം പ്രവർത്തിച്ചു. ഭൂട്ടാൻ ഗവൺമെന്റിൽനിന്ന് സ്പെഷൽ മെഡലും ലഭിച്ചു. എൻ.സി.സി ഇൻസ്ട്രക്ടറായും പ്രവർത്തിച്ചു. ഭാര്യ: പ്രസന്ന. മക്കൾ: ലിനിഷ, ലിജിഷ. മരുമക്കൾ: ശിവപ്രസാദ്, വിജയ ഭാസ്കർ.