മുക്കം: സി.പി.എം കാരശ്ശേരി മുൻ ലോക്കൽ സെക്രട്ടറിയും കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കാരമൂല കൊളത്തും കണ്ടിയിൽ ശ്രീധരൻ (84) നിര്യാതനായി. കേരള വ്യാപാരി ക്ഷേമനിധി ബോർഡ് അംഗമായിരുന്നു. വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം ഏരിയ ഭാരവാഹിയായിരുന്നു. 1950കളിൽ മുക്കം കുമാരനെല്ലൂർ പ്രദേശങ്ങളിൽ കലാസാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. നാടകനടനും നാടക രചയിതാവും സംവിധായകനും സാഹിത്യകാരനുമായിരുന്നു. ഉദയ കലാസമിതി രൂപവത്കരിക്കുകയും അനിത മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘തേൻ മുള്ളുകൾ’ എന്ന ചെറുകഥ സമാഹാരവും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതിയിരുന്നു. ഭാര്യ: കോമളവല്ലി. മക്കൾ: ശ്രീജിത്ത് (മിൽമ മിൽക്ക് ബൂത്ത് മുക്കം), മനേഷ് (മാനേജർ, എച്ച്.ഡി.എഫ്.സി മീഞ്ചന്ത), ഷിനി (അധ്യാപിക). മരുമക്കൾ: ജിഷി (കാരശ്ശേരി പഞ്ചായത്ത് വനിത സഹകരണ സംഘം), ജുനിഷ (ജി.എച്ച്.എസ്.എസ് പന്നിപ്പാറ, പരേതനായ രാജൻ അയനാംതൊടി (കാരന്തൂർ). സഹോദരങ്ങൾ: ഭാസ്കരൻ (പോസ്റ്റൽ പെൻഷനേഴ്സ് യൂനിയൻ ജില്ല പ്രസിഡന്റ്, സി.പി.എം കാരമൂല ബ്രാഞ്ച് അംഗം), കെ. സുന്ദരൻ (മുക്കം ഹൈസ്കൂൾ റിട്ട. അധ്യാപകൻ, സി.പി.എം മുക്കം ലോക്കൽ കമ്മിറ്റി അംഗം), മുകേഷ് (ബിസിനസ്), കാഞ്ചന ഭാസ്കരൻ (ചാത്തമംഗലം), കോമള വാസു (കൊടുവള്ളി), ചിത്ര ദയാനന്ദൻ (സിവിൽ സ്റ്റേഷൻ), പുഷ്പ പ്രഭാകരൻ (നന്മണ്ട), പരേതനായ അച്യുതൻ. സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.