വടകര: മണിയൂർ എളമ്പിലാടിലെ തായാട്ട് സൂപ്പി (78) നിര്യാതനായി. മണിയൂരിലെ രാഷ്ട്രീയ കലാ സാസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവും എളമ്പിലാടിലെ പൗര പ്രമുഖനുമായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. എളമ്പിലാട് വികസന സമിതി കൺവീനർ ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: വഹീദ, റസീന, റംല, റിയാസ് (റവന്യൂ വകുപ്പ്). മരുമക്കൾ: അബ്ദുറസാക്ക് (മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്), അബ്ദുറഹിമാൻ (മേമുണ്ട), സക്കീർ ഹുസൈൻ (ബഹ്റൈൻ), തെസ്നി (കെ.എം.എച്ച്.എസ് കോട്ടക്കൽ).