ചെലവൂർ: കാളാണ്ടിത്താഴം കുറ്റിയിൽ ഗംഗാധരൻ നായർ (73) നിര്യാതനായി. ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, മനത്താനത്ത് എ.എൽ.പി സ്കൂൾ മാനേജർ, വിരുപ്പിൽ അയ്യപ്പസേവാസംഘം ട്രസ്റ്റ് ചെയർമാൻ, ചേവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ്, ചെലവൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, ഇന്ദിരാജി ലേബർ കോ.ഓപ് സൊസൈറ്റി മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: തങ്കമണി. മക്കൾ: സുഗതഭായ് (മനത്താനത്ത് എ.എൽ.പി സ്കൂൾ), സജീഷ് ബാബു (എൽ.ഐ.സി ഹൗസിങ് ഫിനാൻസ്, കോഴിക്കോട്). മരുമക്കൾ: ജിതേഷ് (സ്റ്റേഷൻ ഹൗസ് ഓഫിസർ, കണ്ണവം പൊലീസ് സ്റ്റേഷൻ), സുചിത്ര. സഹോദരി: പരേതയായ ദേവയാനി അമ്മ. സഞ്ചയനം വ്യാഴാഴ്ച.