വർക്കല: പാലച്ചിറ ഇർഷാദ് മൻസിലിൽ എം. മുഹമ്മദ് സാലി (80-സാലിസാർ -സെക്രട്ടേറിയറ്റ് മുൻ ഓഫിസ് സൂപ്രണ്ട്) നിര്യാതനായി. കേരള സെക്രട്ടേറിയറ്റ് എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക നേതാവും ഇന്ത്യൻ നാഷനൽ കോൺഗ്രസ് ചെറുന്നിയൂർ മണ്ഡലം ജനറൽ സെക്രട്ടറിയും ചെറുന്നിയൂർ സർവിസ് സഹകരണ സംഘം മുൻ ഡയറക്ടർ ബോർഡ് അംഗവും സഹൃദയ റെസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരിയുമായിരുന്നു. ഭാര്യ: പരേതയായ സഫിയാബീവി. മക്കൾ: ബീന എം. സാലി (പോത്തൻകോട്), എം.എസ്. ഇർഷാദ് (അഡീഷനൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് -മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഐ ആൻഡ് സി), റീസ എം. സാലി (പൊതുവിദ്യാഭ്യാസ വകുപ്പ്, സെക്രട്ടേറിയറ്റ്), അഡ്വ.എം.എസ്. സിയാദ് (മനുഷ്യാവകാശ കമീഷൻ മുൻ പ്രൈവറ്റ് സെക്രട്ടറി, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ലീഗൽ കൺസൽട്ടന്റ്). മരുമക്കൾ: എ. ഷെരീഫ് (മസ്കത്ത്), ഹുമയൂൺ കബീർ (ദുബൈ), എ. ഹമീദ (പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്), ഷാനി എ. ബദറുദ്ദീൻ (കൊച്ചിൻ കാൻസർ റിസർച് സെൻറർ).